നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി

നിങ്ങളറിഞ്ഞോ? ബിജെപിയും മോദിജിയും കൂടി പാചക വാതക വിലയിലെ കൊള്ള തുടരുന്നു. ആരേയും അറിയിക്കാതെ 10 രൂപ മുതൽ 20 രൂപ വരെ കൂട്ടി
Nov 3, 2026 03:09 PM | By PointViews Editor

കൊച്ചി: നിങ്ങളറിഞ്ഞോ? രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും അസഭ്യം പറഞ്ഞും പരിഹസിച്ചും നടന്നു കൊണ്ട് ബിജെപിയും നരേന്ദ്ര മോദിയും അമിത് ഷായും ചേർന്ന് നിങ്ങളുടെ കീശ വലിച്ചു കീറി കൊള്ള നടത്തുന്ന വിവരം നിങ്ങളറിയുന്നുണ്ടോ? എന്നാൽ അറിഞ്ഞോളൂ, ദീപാവലി ആഘോഷങ്ങൾക്ക് മുന്നോടിയായി രാജ്യത്ത് വാണിജ്യവിഭാഗത്തിൽ പെട്ട പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും വർധിപ്പിച്ചു. പുതിയ കണക്കുകൾ പ്രകാരം 19 കിലോഗ്രാം സിലിണ്ടറിന്റെ പുതുക്കിയ നിരക്കുകൾ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. ഒക്ടോബർ 1ന് 71.50 രൂപ വർധിപ്പിച്ചിരുന്നു. ഇത്തവണ നവംബർ 1 നാണ് ആരുമറിയാതെ വില വർധിപ്പിച്ചത്. വിപണിയിൽ തുടർച്ചയായ മൂന്നാം മാസമാണ് വാണിജ്യ സിലിണ്ടറുകളുടെ വിലയിൽ വർധനവുണ്ടാകുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ 10 രൂപ മുതൽ 17 രൂപ വരെയാണ് ഇപ്പോൾ നിരക്ക് ഉയർന്നിരിക്കുന്നത്. പുതിയ മാറ്റത്തോടെ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 2,820 രൂപയായി ഉയർന്നു.

കൊച്ചിയിലും വാണിജ്യ സിലിണ്ടർ നിരക്കിൽ വർധനവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ കൊച്ചിയിൽ 19 കിലോഗ്രാം സിലിണ്ടറിന്റെ പുതിയ വില 2,840 രൂപയിലെത്തി. മറ്റ് പ്രദേശങ്ങളിൽ വില ഇതിലും വർധിക്കും. അതേസമയം ഗാർഹിക എൽ.പി.ജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. തുടർച്ചയായി ഉണ്ടാകുന്ന ഈ വിലക്കയറ്റം ഹോട്ടൽ, റെസ്റ്റോറന്റ് മേഖലകൾ ഉൾപ്പെടെയുള്ള ചെറുകിട കച്ചവടക്കാരെ കടുത്ത പ്രതിസന്ധിയിലേക്കും ആശങ്കയിലേക്കും തള്ളിയിട്ടിരിക്കുകയാണ്.

Did you know? BJP and Modiji continue to loot the price of cooking gas. They increased it from Rs 10 to Rs 20 without informing anyone.

Related Stories
തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ.  കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

Nov 4, 2026 07:17 AM

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം കുതിക്കുന്നു

തളിപ്പറമ്പിൽ സൂ സഫാരി പാർക്ക് ഉടൻ. കാഴ്ചകളുടെ കണ്ണൂർ കാലം...

Read More >>
വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

Nov 3, 2026 09:56 PM

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ ഔന്നിത്യം!

വത്തിക്കാൻ രാഷ്ട്രത്തലവനായ മാർപ്പാപ്പ അമേരിക്കൻ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. ജനാധിപത്യത്തിൻ്റെ...

Read More >>
മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

Nov 3, 2026 05:51 PM

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല ?

മാത്യു കുഴൽനാടൻ സ്പീക്കറാകും, തിരുവഞ്ചൂർ റവന്യു വകുപ്പ് മന്ത്രിയാകും, കെ.പി.അനിൽകുമാർ കെപിസിസി പ്രസിഡൻ്റാകും. കെപിസിസി അഴിച്ചുപണിയിൽ പുതിയ ഫോർമുല...

Read More >>
കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

Nov 3, 2026 02:41 PM

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി നടത്തി

കുറവിലങ്ങാട് മർത്ത് മറിയം മേജർ ആർക്കി എപ്പിസ്കോപ്പൽ അർക്കദിയാക്കോൻ തീർത്ഥാടന കേന്ദ്രത്തിൽ ജപമാല റാലി...

Read More >>
ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

Nov 3, 2026 12:07 PM

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ് ജോസഫ്

ജലനയം വരുന്നു, ജല വകുപ്പിനെ ഏകീകരിക്കും, വാട്ടർ കോൺക്ലേവ് ഡിസംബറിൽ നടത്തുമെന്ന് മന്ത്രി മോൻസ്...

Read More >>
വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ  'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ പവറിൽ പവർ വകുപ്പിനെ നയിക്കുമോ? അതോ സണ്ണിയുടെ പവർ കെടുത്തുമോ?.

Nov 3, 2026 10:55 AM

വിജയൻ സർക്കാർ വേട്ടയാടിയ ഐഎഎസ് ഓഫീസർ 'കളക്ടർ ബ്രോ' ഇനി കെഎസ്ഇബിയുടെ തലപ്പത്ത്! രണ്ടുവർഷത്തെ സസ്പെൻഷൻ അതിജീവിച്ച് തിരിച്ചെത്തിയ പ്രശാന്ത് ഫുൾ...

Read More >>
Top Stories